കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ലക്ഷ്മി വാകയാട് കൈരളി സിനിമ നിര്‍മാണ സഹകരണ സൊസൈറ്റിയും കലാകാരുണ്യ ഹ്യൂമന്‍ ഫൗണ്ടേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ കൈരളി അവാര്‍ഡിനര്‍ഹയായി. 13 ന് വൈകിട്ട് 4 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.
കൈരളി സ്നേഹസ്പര്‍ശം കലാസാംസ്കാരിക സമ്മേളനം പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. എം. കെ. രാഘവന് എം. പി മുഖ്യാതിഥിയാകും. പ്രശസ്ത സാഹിത്യകാരന് പി. ആര്. നാഥന്, സിനിമാതാരം കോഴിക്കോട് നാരായണന് നായര്‍ സംബന്ധിക്കും.