കോഴിക്കോട്: പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സിന്റെ (എസ്. എ. ഇ ഇന്റര്‍നാഷണല്‍) ജോണ്‍ ജോണ്‍സണ്‍ അവാര്‍ഡ് മലയാളി ഡോ. ആനന്ദ് ആലമ്പത്തിന്. ഡീസല്‍ എഞ്ചിനുകളിലെ പുക നിയന്ത്രണവുമായി ബന്ധപ്പെട്ട പരീക്ഷണ ഗവേഷണപ്രബന്ധത്തിനാണ് പുരസ്‌കാരം.
ഡീസല്‍ എഞ്ചിനുകളിലെ പുകനിയന്ത്രണ സംവിധാനത്തില്‍ അടിഞ്ഞുകൂടുന്ന യൂറിയ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട പ്രബന്ധമാണ് അവാര്‍ഡിന് അര്‍ഹമായത്. എസ്. എ. ഇ യുടെ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫ്യൂവല്‍ ആന്‍ഡ് ലൂബ്രിക്കന്റ്്‌സില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദമെടുത്ത ആനന്ദ്, മിസൗറി യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയത്. കണ്ണൂര്‍ സ്വദേശിയായ ഡോ. ആനന്ദ് റിട്ട. ബാങ്കുദ്യോഗസ്ഥരായ മനോഹര്‍ ആലമ്പത്ത് ദീപാ മനോഹര്‍ ദമ്പതിമാരുടെ മകനാണ്. പാര്‍വതി സുരേഷാണ് ഭാര്യ.