കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ‘ ആര്‍ട്ടിസ്ട്രി സ്‌റ്റോര്‍’ ഏഴിന് തുറന്നു. സ്വര്‍ണാഭരണ നിര്‍മാണ, വില്‍പ്പന രംഗത്ത് മലബാര്‍ ഗോള്‍ഡ് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജുവലറി ഷോറൂം എന്ന പെരുമയോടെ കോഴിക്കോട് ബാങ്ക് റോഡില്‍ പുതിയ ഷോറും തുറക്കുന്നത്.
അഞ്ച് നിലകളിലായി ഷോപ്പിങ് ഏരിയയും മൂന്ന് നിലകളിലായി പാര്‍ക്കിങ് ഉള്‍പ്പെടെ 1,10,000 അടി വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ ജുവലറി ഷോറൂമാണ് ആര്‍ട്ടിസ്ട്രി സ്‌റ്റോര്‍.
ഷോറൂം രാവിലെ 11ന് പാണക്കാട് സാദിഖലി ശിബാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 20 പ്രധാന നഗരങ്ങളില്‍ ആര്‍ട്ടിസ്ട്രി സ്റ്റോറുകള്‍ ആരംഭിക്കുമെന്നും 30 രാജ്യങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്നും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ.അഷര്‍ പറഞ്ഞു.