പെന്‍ഷന്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

പെന്‍ഷന്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ന്യൂ മാഹി: സാമൂഹ്യ ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം വിതരണം ചെയ്യുന്നതിലെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം തിരുത്തുക, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശിക അടിയന്തിരമായി നല്‍കുക, പെന്‍ഷന്‍ പദ്ധതി തകര്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കുറിച്ചിയില്‍ പുന്നോല്‍ ബേങ്ക് പരിസരത്ത് കെ.എസ്.കെ.ടി.യു ഏരിയ വൈസ് പ്രസിഡന്റ് സി. വല്‍സന്‍ ഉദ്ഘാടനം ചെയ്തു. എം.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ. ജയപ്രകാശന്‍ , വി.കെ രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *