പൂര്‍വ വിദ്യാര്‍ത്ഥി സംഗമം തിരികെ – 2023 മാഹി കോളേജില്‍ വെച്ചു നടന്നു

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം തിരികെ – 2023 മാഹി കോളേജില്‍ വെച്ചു നടന്നു

മാഹി: മഹാത്മാ ഗാന്ധി ഗവ: ആര്‍ട്‌സ് കോളജിലെ 2007 വര്‍ഷത്തെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമമായ തിരികെ – 2023 മാഹി കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആന്റണി ഫെര്‍ണ്ടാന്‍സ് ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മിഥുന്‍ മല്ലേരി മുഖ്യഭാഷണം നടത്തി. സെക്രട്ടറി എം.കെ ശ്രീജേഷ് സ്വാഗതവും ഡോ: വിനി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പൂര്‍വാധ്യാപകരെ ചടങ്ങില്‍വച്ച് ആദരിച്ചു . വിവിധ കലാപരിപാടികളും അരങ്ങേറി. പൂര്‍വ വിദ്യാര്‍ഥികള്‍ കുടുംബസമേതം പങ്കെടുത്ത പരിപാടികള്‍ വിപിന്‍ മഠത്തില്‍, സിമില്‍ ചാലക്കര, ജസ്ന കൂലോത്, വിജിഷ രാഗേഷ്, ജിജേഷ് വൈകിലേരി, ഷെബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *