നാദാപുരം: 01.04.2023 മുതല്‍ പഞ്ചായത്തിന്റെ വസ്തു നികുതി (കെട്ടിടനികുതി) പുതുക്കി നിശ്ചയിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ഭൂപ്രദേശത്തെ വിവിധ മേഖലകളാക്കി തിരിക്കുകയും വിവിധ ഉപയോഗക്രമങ്ങളുടെ അടിസ്ഥാന നിരക്കുകള്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇവയുടെ പഞ്ചായത്ത് വസ്തു നികുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്, നടപടിക്രമം, കെട്ടിട ഉടമകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം 10.05.2023 ബുധനാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫിസില്‍ വച്ച് ചേരുകയാണ്. പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത് നികുതി നിര്‍ണയത്തിലെ പുതിയ നടപടിക്രമങ്ങള്‍ മനസ്സിലാക്കാം.