കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയുടെ ബാലവേദി, ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് അനിമേഷന്‍ ആന്റ് വിഷ്വല്‍ എഫക്ട്‌സ് അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ ചിത്രകാരനുമായ റോണി ദേവസ്യ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പി.കെ അഞ്ജിത, നക്ഷത്ര ബി.എസ്, കെ. ഹരിഗോവിന്ദ്, ആദിഷ മുഷാദ്, റിഫാ ഫാത്തിമ എന്നിവര്‍ കലാവതരണങ്ങള്‍ നടത്തി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍ദേശാനുസരണം തെരഞ്ഞെടുക്കപ്പെട്ട മെന്റര്‍മാരായ പി.ജസിലുദീന്‍, തങ്കം പാലങ്ങാട് എന്നിവര്‍ നേതൃത്വം നല്കി. ബാലവേദി കണ്‍വീനര്‍ കെ.പി. ജഗന്നാഥന്‍ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ രാജപ്പന്‍ എസ്. നായര്‍, പി.കെ ശാലിനി, കമ്മിറ്റി അംഗങ്ങളായ എം.കെ ശിവദാസ് , എം.എന്‍ രാജേശ്വരി, പി.കെ.ശാന്ത, എം.കെ. അനില്‍കുമാര്‍, കെ.എം ശ്രീനിവാസന്‍, ലൈബ്രേറിയന്‍ വി.വിലാസിനി എന്നിവര്‍ പ്രസംഗിച്ചു. 27ന് ദേവഗിരി കോളേജ് അനിമേഷന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ ഏകദിന ആര്‍ട്ട് ക്യാമ്പിന് പുറമെ ഉപകരണസംഗീതം, നീന്തല്‍, സൈക്ലിങ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ പരിശീലനങ്ങളും ഏകദിന പഠന യാത്രകളും ദര്‍ശനം ബാലവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി എം.എ ജോണ്‍സണ്‍ അറിയിച്ചു.