മലപ്പുറം: താനൂര്‍ ഓട്ടുപുറം തൂവല്‍തീരം ബീച്ചില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അനുശോചനമറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. ഇരുപതിലധികം പേര് മരണപ്പെട്ട ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണ്. ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രാത്രി ഏറെ വൈകിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍, നാട്ടുകാര്‍, മത്സ്യത്തൊഴിലാളികള്‍, പോലിസ്, ഫയര്‍ഫോഴ്സ്, സന്നദ്ധ സംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം ശ്രമങ്ങള്‍ വിലമതിക്കുന്നതാണ് കാന്തപുരം പറഞ്ഞു.