കവി കുലഗുരു രവീന്ദ്രനാഥ ടാഗോര്‍ നോബല്‍ സമ്മാനം ഏറ്റുവാങ്ങിയതിന്റെ 110ാം വാര്‍ഷികം ഭാഷാ സമന്വയവേദി ആഘോഷിച്ചു. ‘കവീന്ദ്ര രവീന്ദ്രന്റെ രചനാ പ്രപഞ്ചം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഡോ. ആര്‍സു ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ സംസ്‌കാരവും ദര്‍ശനവും സൗന്ദര്യ ബോധവും ടാഗോര്‍ കവിതകളില്‍ സമ്മേളിക്കുന്നതായി ഡോ. ആര്‍സു അഭിപ്രായപ്പെട്ടു.
ഉപനിഷത്ത് നല്‍കിയ ഉള്‍ക്കാഴ്ചകള്‍ ടാഗോര്‍ കൃതികളിലൂടെ അനാവൃതമായപ്പോള്‍ പാശ്ചാത്യര്‍ക്ക് ഭാരതീയ കവിതയുടെ ഉദാത്തത അറിയാന്‍ അവസരം കിട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഡോ.ഒ. വാസവന്‍ അധ്യക്ഷത വഹിച്ചു. പി.എസ് സജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി രാജലക്ഷ്മി, പി.ഐ അജയന്‍, വാരിജാക്ഷന്‍ ഡോ.പി.എ രഘുറാം, ഡോ. പി.കെ രാധാമണി, കെ.എം വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.എം.കെ പ്രീത ടാഗോര്‍ കവിതകള്‍ അവതരിപ്പിച്ചു. വേലായുധന്‍ പള്ളിക്കല്‍ സ്വാഗതവും സഫിയ നരിമുക്കില്‍ നന്ദിയും രേഖപ്പെടുത്തി.