കോഴിക്കോട്: കേരള പ്രവാസി അസോസിയേഷന് ജില്ലാ സമ്മേളനം നാഷണല്‍ കൗണ്‍സില്‍ ചെയര്മാന് രാജേന്ദ്രന് വെള്ളപാലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. അമല്‍ജിത്ത് അധ്യക്ഷത വഹിച്ചു.
പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളെ കാലാനുസൃതമായി നവീകരിച്ച് സേവനം ഉറപ്പ് വരുത്താന്‍ കേന്ദ്രം ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നാഷണല്‍ ജനറല്‍ സെക്രട്ടറി ജെറി രാജു, നാഷണല്‍ പ്രസിഡന്റ് അശ്വനി നമ്പാറത്ത്, എം. നവാസ്, ജില്ലാ സെക്രട്ടറി മന്‍സൂര്‍ മണ്ണില്‍, വി. രവീന്ദ്രന്, രൂപേഷ് പുല്ലാഞ്ഞിയോടന്‍, ഷാജി. ബി നായര്‍ പ്രസംഗിച്ചു.