കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച മാമ്പഴ പ്രദര്‍ശനത്തിന്റെയും വില്പനയുടെയും ഭാഗമായി മാമ്പഴ തീറ്റമത്സരം നടത്തി. സൊസൈറ്റി സെക്രട്ടറി അംബിക രമേശ് ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തില്‍ 13 പേരും സ്ത്രീകളുടെ വിഭാഗത്തില്‍ 11 പേരുമാണ് മത്സരത്തില്‍ പങ്കെടുത്തത്.
പുരുഷ വിഭാഗത്തില്‍ 810 ഗ്രാം മാമ്പഴം കഴിച്ച് സിനീഷ് മണ്ണൂര്‍ ഒന്നാം സ്ഥാനവും ഹബീബ് കൊടുവള്ളി രണ്ടാം സ്ഥാനവും റിജേഷ് പാവയില്‍ മൂന്നാം സ്ഥാനവും നേടി. സ്ത്രീകളുടെ വിഭാഗത്തില്‍ (680 ഗ്രാം) വിജയ രാജഗോപാല്‍ ഒന്നാം സ്ഥാനവും റിന്റോ ലെനിലിന് രണ്ടാം സ്ഥാനവും ഉഷാ വിജയന് മൂന്നാം സ്ഥാനവും ലഭിച്ചു.
മത്സരത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കൃതിക പ്രോത്സാഹന സമ്മാനത്തിന് അര്‍ഹയായി.
വിജയികള്‍ക്ക് സൊസൈറ്റി ട്രഷറര്‍ അഡ്വ: തോമസ് മാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു. സൊസൈറ്റി ജോയിന്റ് സെക്രട്ടറി കെ.ബി ജയാനന്ദ്, ജനറല്‍ കണ്‍വീനര്‍ യു.ബി ബ്രിജി, അഡ്വ: എം. രാജന്‍, എം. അരവിന്ദന്‍, മമ്മത് കോയ, പി.പി അബ്ദള്‍റഹ്‌മാന്‍ കോയ എന്നിവര്‍ സംസാരിച്ചു.