സംസ്ഥാനമൊബൈല്‍ ഫോണ്‍ വ്യാപാര സമിതി സംസ്ഥാന സമ്മേളനം

സംസ്ഥാനമൊബൈല്‍ ഫോണ്‍ വ്യാപാര സമിതി സംസ്ഥാന സമ്മേളനം

കോഴിക്കോട്: കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാര സമിതി സംസ്ഥാന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന കുത്തക കമ്പനികളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം, മൊബൈല്‍ ഫോണ്‍ വ്യാപാരികളെയും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരം, തെരുവുകച്ചവടം എന്നിവ നിയന്ത്രിക്കണമെന്നും, മൊബൈല്‍ കമ്പനികളുടെ ചെറുകിട കച്ചവടക്കാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഫയാസ് ടി.എം (പ്രസിഡണ്ട്), സി.വി ഇക്ബാല്‍ (സെക്രട്ടറി) എന്നിവരെയും ട്രഷററായി തമീം ജി യെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷജീഷ് എന്‍.പി, നിസാര്‍ അഹമ്മദ്, സലീം പി.എം. ഫിറോസ് ഖാന്‍, അഖിലേഷ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഷൈജു ചീക്കിലോട്ട്, രാജ് മോഹന്‍, സിയാദ് ടി.എസ്, റഫീക്ക് മീനടത്തില്‍, എം. കുഞ്ഞുമോന്‍ എന്നിവരെയും തെരഞ്ഞെടുത്തു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബാബുജാന്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആന്‍സലന്‍ എം.എല്‍.എ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *