യു. പിയിലെ പന്ത്രണ്ടാം ക്ലാസ് സംസ്‌കൃത പരീക്ഷയില്‍ മിടുമിടുക്കനായി മുഹമ്മദ് ഇര്‍ഫാന്‍

യു. പിയിലെ പന്ത്രണ്ടാം ക്ലാസ് സംസ്‌കൃത പരീക്ഷയില്‍ മിടുമിടുക്കനായി മുഹമ്മദ് ഇര്‍ഫാന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് സംസ്‌കൃത പരീക്ഷയില്‍ ഒന്നാമനായത് മുസ്ലിം വിദ്യാര്‍ഥിയായ മുഹമ്മദ് ഇര്‍ഫാന്‍. സംസ്ഥാനത്തെ 13738 വിദ്യാര്‍ഥികളെ പിന്തള്ളിയാണ് 17 കാരനായ മുഹമ്മദ് ഇര്‍ഫാന്‍ തിളങ്ങുന്ന വിജയം നേടിയത്. യുപിയിലെ ചന്ദൗലി ജില്ലയിലെ കര്‍ഷകത്തൊഴിലാളിയായ സലാവുദ്ദീന്റെ മകനാണ് മുഹമ്മദ് ഇര്‍ഫാന്‍. 82.71% മാര്‍ക്കോടെയാണ് ഇര്‍ഫാന്‍ ഒന്നാമതെത്തിയത്. പഠനത്തില്‍ ഇര്‍ഫാന്‍ എപ്പോഴും മിടുക്കനായിരുന്നുവെന്ന് സലാവുദ്ദീന്‍ പറഞ്ഞു. ‘ആളുകള്‍ എന്തിനാണ് ഒരു ഭാഷയെ ഒരു മതവുമായി ബന്ധിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു ഹിന്ദുവിന് ഉറുദു പഠിക്കാനും മുസ്ലീങ്ങള്‍ക്ക് സംസ്‌കൃതത്തില്‍ മികവ് പുലര്‍ത്താനും കഴിയുമെന്നും ബിരുദധാരിയായ സലാവുദ്ദീന്‍ പറയുന്നു.

മറ്റ് വിഷയങ്ങള്‍ക്കൊപ്പം സംസ്‌കൃതം, സാഹിത്യം എന്നീ രണ്ട് വിഷയങ്ങളും യു പിയിലെ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. അങ്ങനെയാണ് ഇര്‍ഫാന്‍ സംസ്‌കൃതം പഠിക്കാന്‍ തുടങ്ങിയത്. സംസ്ഥാനത്തെ തന്നെ എറ്റവും മിടുക്കനായ സംസ്‌കൃത വിദ്യാര്‍ഥിയായ ഇര്‍ഫാന്റെ ഏറ്റവും വലിയ സ്വപ്‌നം സംസ്‌കൃത അധ്യാപകന്‍ ആകുക എന്നതാണ്. അതിനുള്ള പരിശ്രമത്തിലും കഠിനാധ്വാനത്തിലുമാണ് ഈ മിടുക്കന്‍.

10 ാം ക്ലാസിലും ഏറ്റവും മികച്ച 20 സ്‌കോറര്‍മാരില്‍ ഒരേയൊരു മുസ്ലീമായിരുന്നു ഇര്‍ഫാനെന്ന് പിതാവ് അഭിമാനത്തോടെ പറഞ്ഞു. അങ്ങനെയാണ് ഫീസ് താങ്ങാനാവുന്ന ഏക സ്‌കൂളായിരുന്ന സമ്പൂര്‍ണാനന്ദ് സംസ്‌കൃത സര്‍ക്കാര്‍ സ്‌കൂളില്‍ ഇര്‍ഫാനെ ചേര്‍ത്തതെന്ന് ഇര്‍ഫാന്റെ പിതാവ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *