വാഷിങ്ടണ്‍: 2024 ലെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പദവി നേടി ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പദവി തേടി മത്സരരംഗത്തുണ്ടാകുമെന്നറിയിച്ച 37 കാരനായ വിവേകിന് പിന്തുണ കൂടുതലാണെന്ന് സര്‍വേകള്‍ വെളിപ്പെടുത്തുന്നു. ആരോഗ്യ പരിരക്ഷ, ടെക് മേഖലകളിലെ സംരംഭകനാണ് വിവേക് രാമസ്വാമി.
ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥി നിക്കി ഹാലിയും ട്രംപിനൊപ്പം മത്സരരംഗത്തുണ്ടെങ്കിലും വിവേകിനെ കുറിച്ച് നല്ല അഭിപ്രായമാണ് ട്രംപിനുള്ളതെന്നും അഭിപ്രായ സര്‍വേയില്‍ വിവേക് മികച്ച പ്രകടനം നടത്തിയതില്‍ സന്തോഷമാണുള്ളതെന്നും സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു.