കോഴിക്കോട്: മലബാര്‍ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് വിദഗ്ധ പരിലീലനം നല്‍കുന്നതിനായുള്ള സെന്റര്‍ ഫോര്‍ എക്‌സലന്‍സിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പിന്റെ മൊണ്ടാന ടൗണ്‍ഷിപ്പിന്റെ ഭാഗമായുള്ള ക്ലൗഡ്ബറി സിഗ്നേച്ചര്‍ വില്ലമെന്റ് പ്രോജക്ടിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒരേസമയം 240 ജിവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമെന്നതാണ് സെന്റര്‍ ഫോര്‍ എക്‌സലന്‍സിന്റെ പ്രത്യേകത.