തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതുകൊണ്ടാണെന്ന എ.കെ ബാലന്റെ വിശദീകരണത്തില്‍ പരിഹാസവുമായി കെ. മുരളീധരന്‍ എം.പി. ബാലന്റെ വാദം കേട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ജയിലില്‍ പോകേണ്ടി വരുമെന്നും കെ മുരളീധരന്‍ പരിഹസിച്ചു. ബാലന്റെ വാക്കുകള്‍ കേട്ടാല്‍ സര്‍ക്കാരിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ക്യാമറ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ വേണ്ടി കോടതിയെ സമീപിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു വിഷയത്തില്‍ മെറിറ്റിലേക്ക് കടന്നുകൊണ്ട് മുഖ്യമന്ത്രി അഭിപ്രായം പറയുന്നതു ശരിയല്ല. അതിനാലാണ് പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത്. എല്ലാ വിവാദങ്ങള്‍ക്കും മറുപടി പറയാനാകില്ല. നിയമപരമായി പറയേണ്ടതിന് അങ്ങനെ മറുപടി പറയും. റോഡിലെ ക്യാമറ വിവാദത്തില്‍ നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മനസ്സില്ലെന്നും എകെ ബാലന്‍ പ്രതികരിച്ചിരുന്നു.