പ്രതിരോധ സേനാ വിഭാഗത്തിന്റെ ധ്രുവ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍  ഉത്തരവ്

പ്രതിരോധ സേനാ വിഭാഗത്തിന്റെ ധ്രുവ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍  ഉത്തരവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രതിരോധ സേനാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ധ്രുവ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കഴിഞ്ഞ ദിവസം ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുന്ന ധ്രുവ് ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്നത് അന്താരാഷ്ട്ര തലത്തില്‍ അവമതിപ്പുണ്ടാക്കുന്നുവെന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

തദ്ദേശീയമായി നിര്‍മിക്കുന്ന ധ്രുവ് ഹെലികോപ്ടറുകള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ അപകടത്തില്‍ പെട്ടിരുന്നു. മാര്‍ച്ച് എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയിരുന്നു. അന്ന് പവര്‍ ലോസായിരുന്നു കാരണം. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. മാര്‍ച്ച് 23 ന് നെടുമ്പാശേരിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടിരുന്നു. വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുന്ന ധ്രുവ് ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്നത് അന്താരാഷ്ട്ര തലത്തില്‍ അവമതിപ്പുണ്ടാക്കുമെന്നതാണ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ കാരണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *