കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: ആസ്റ്റര്‍- വാവാസ് ഡേ ഔട്ട് സീസണ്‍ 11 ന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മേയ് ഒന്ന് മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പീഡിയാട്രിക് സര്‍ജറി ക്യാമ്പും കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ പാക്കേജുകളും ആരംഭിച്ചു.
ക്യാമ്പില്‍ രജിസ്ട്രേഷന്‍, കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യമായും ലാബ് റേഡിയോളജി ഇന്‍വെസ്റ്റിഗേഷന്‍, തുടര്‍ പരിശോധനകള്‍ എന്നിവയ്ക്ക് 20 ശതമാനം കിഴിവും നല്‍കും. കുറഞ്ഞ നിരക്കില്‍ ശസ്ത്രക്രിയകളും നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയകളും ലഭ്യമാക്കും.

ആസ്റ്റര്‍ മിംസ് പീഡിയാട്രിക് സര്‍ജറി, സി.എം.എസ്, ഹെഡ് – ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച്.ഒ.ഡി ഡോ. എബ്രഹാം മാമ്മന്‍, കണ്‍സള്‍ട്ടന്റ് – പീഡിയാട്രിക് സര്‍ജറി ഡോ. റോഷന്‍ സ്നേഹിത്, സീനിയര്‍ സ്പെഷ്യലിസ്റ്റ് – പീഡിയാട്രിക് സര്‍ജറി ഡോ. ബിനേഷ്.എ എന്നിവര്‍ പീഡിയാട്രിക് സര്‍ജറി ക്യാമ്പിന് നേതൃത്വം നല്‍കും.

18 വയസിന് താഴെയുള്ള കുട്ടിക്കള്‍ക്ക് തടിപ്പ്, മുഴ, കുടലില്‍ തടസം, കുടലില്‍ ഉണ്ടാകുന്ന വീക്കം, അപ്പെന്‍ഡിസൈറ്റിസ്, ഹെര്‍ണിയ, ഹൈഡ്രോസീല്‍, കിഡ്നിക്ക് വീര്‍പ്പ്, മൂത്രം ഒഴിക്കുന്നതിന് തടസം, ജന്മനായുള്ള മറ്റ് അസുഖങ്ങള്‍ എന്നിവയ്ക്കുള്ള പരിശോധനയും ചികില്‍സയും ക്യാമ്പില്‍ ലഭ്യമാകും. ക്യാമ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 7902881010, 9539425653 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *