കോഴിക്കോട്: സൈക്ലിംഗ് മേഖലയില്‍ കോഴിക്കോട് ആസ്ഥാനമാക്കി കഴിഞ്ഞ ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെ മൂന്നാമത് വയനാട് ചുരം ചലഞ്ച് 14ന് രാവിലെ ആറ് മണിക്ക് പന്തീരാങ്കാവ് ബോസ്‌ക് ഷോറൂമില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത് വയനാട് ജില്ലാ അതിര്‍ത്തി വരെ സംഘടിപ്പിക്കുമെന്നന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1000ല്‍ അധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കുന്നവരുടെ പ്രായമനുസരിച്ച് നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പ്രത്യേക ക്യാഷ് പ്രൈസ് നല്‍കും. 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാസ്റ്റേഴ്‌സ് എന്ന കാറ്റഗറിയിലും 18നും 39നുമിടയില്‍ പ്രായമുള്ളവര്‍ക്ക് എലൈറ്റ് കാറ്റഗറിയിലും മൂന്നാമത്തെ കാറ്റഗറിയായി എം.ടി.ബി എന്ന പേരിലും വനിതകള്‍ക്കായി ലേഡീസ് കാറ്റഗറിയിലുമാണ് മത്സരം നടക്കുന്നത്. റാലിയില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും. രജിസ്‌ട്രേഷന്‍ ഫീ 1299 രൂപയാണ്. രജിസ്‌ട്രേഷന് വേണ്ടി മെയ് ഏഴിന് മുന്‍പ് 9895316882, 8089482989 എന്ന നമ്പറില്‍ വിളിക്കേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുറഹിമാന്‍ പള്ളിവീട്ടില്‍, സെക്രട്ടറി റിയാസ് പി.എ, ട്രഷറര്‍ ദീപക് പി.ബി, എക്‌സിക്യൂട്ടീവംഗം അബൂബക്കര്‍ മടവൂര്‍ എന്നിവര്‍ സംബന്ധിച്ചു.