എലത്തൂര്‍ ട്രെയിന്‍ ആക്രമണം: ഷഹ്‌രൂഖ് സെയ്ഫിയെ ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുത്തു

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: ഷഹ്‌രൂഖ് സെയ്ഫിയെ ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുത്തു

പാലക്കാട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷഹ്‌രൂഖ് സെയ്ഫിയെ ഷൊര്‍ണൂരില്‍ തെളിവെടുപ്പിനെത്തിച്ചു. പെട്രോള്‍ പമ്പിലും റെയില്‍വേ സ്റ്റേഷനിലും അടക്കം പ്രതിയുമായി എന്‍.ഐ.എ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.

ഏഴു ദിവസത്തേക്കാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതി ഷഹ്‌രൂഖ് സെയ്ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് നാലാം ദിവസമാണ് ഷഹ്‌രൂഖ് സെയ്ഫി കസ്റ്റിയിലുള്ളത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ എന്‍.ഐ.എ കൊച്ചി യൂണിറ്റ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്നു പേരുടെ മരണത്തിനും ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കാനും ഇടയായ ട്രെയിന്‍ തീവയ്പ് കേസിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *