എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതിക്ക് തേളിന്റെ കുത്തേറ്റു

എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതിക്ക് തേളിന്റെ കുത്തേറ്റു

ന്യൂഡല്‍ഹി: നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ യാത്രക്കിടെ യുവതിയെ തേള്‍ കുത്തി. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ യുവതി ചികിത്സ തേടുകയും അപകടനില തരണം ചെയ്യുകയും ചെയ്‌തെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ചികിത്സയ്ക്ക് ശേഷം യുവതിയെ ഡിസ്ചാര്‍ജ് ചെയ്തായി എയര്‍ ഇന്ത്യ വ്യക്തമാക്കി. ആശുപത്രിയില്‍ എയര്‍ ഇന്ത്യ പ്രതിനിധി യുവതിക്ക് കൂട്ടുണ്ടായിരുന്നുവെന്നും ഡിസ്ചാര്‍ജ് ആകുംവരെ ഇവര്‍ രോഗിക്ക് ഒപ്പമുണ്ടയിരുന്നതായും എയര്‍ ഇന്ത്യ വെളിപ്പെടുത്തി.

2023 ഏപ്രില്‍ 23 ന് ഞങ്ങളുടെ എയര്‍ ഇന്ത്യ 630 വിമാനത്തില്‍ ഒരു യാത്രക്കാരിയെ തേള്‍ കടിച്ച നിര്‍ഭാഗ്യകരവുമായ ഒരു സംഭവമുണ്ടായി. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ യുവതിക്കൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി. പരിശോധന നടത്തുകയും തേളിനെ കണ്ടെത്തിയെന്നും വേണ്ടത് ചെയ്തുവെന്നും യാത്രക്കാര്‍ക്കുണ്ടായ വേദനയിലും അസൗകര്യത്തിലും ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ലൈന്‍ പ്രൊട്ടോക്കോള്‍ പ്രകാരം വിമാനത്തില്‍ പരിശോധന നടത്തി അണുനശീകരണ പ്രവൃത്തികള്‍ നടത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന്, ഡ്രൈ ക്ലീനിങ് അടക്കമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരോട് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ എയര്‍ ഇന്ത്യ നിര്‍ദേശം നല്‍കി. വിമാനത്തിനകത്തേക്ക് എത്തുന്ന സാധനങ്ങള്‍ വഴിയും തേള്‍ വിമാനത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം എല്ലാ സംവിധാനങ്ങളിലും അണുനശീകരണം നടത്തുമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെയും വിമാനത്തില്‍ ഇത്തരം ജീവികളെ കണ്ടെത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *