ന്യൂയോര്‍ക്ക്: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ കായിക താരങ്ങളില്‍ മുന്‍പില്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണോള്‍ഡോ തന്നെ. ഫോബ്‌സ് മാഗസിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് പോര്‍ച്ചുഗല്‍ നായകന്‍ ഒന്നാം സ്ഥാനത്തെത്തിയത്.
മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ നിന്ന് സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസറിലേക്ക് ചേക്കേറിയതാണ് റൊണോള്‍ഡോക്ക് നേട്ടമായത്. 1112 കോടി രൂപയാണ് ഈ വര്‍ഷം റൊണോള്‍ഡോ സമ്പാദിച്ചത്. 1800 കോടിയോളം രൂപയ്ക്കാണ് സൗദി ക്ലബ്ബ് റൊണോള്‍ഡോയെ സ്വന്തമാക്കിയത്.
ഫോബ്‌സ് മാഗസിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് രണ്ടാമന്‍. 1063 കോടിയാണ് താരം സമ്പാദിച്ചത്. കിലിയന്‍ എംബാപ്പെ (981 കോടി രൂപ), അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസും (977 കോടി രൂപ), മെക്‌സിക്കന്‍ ബോക്‌സര്‍ കനെലാ അല്‍വാരെസു (900) എന്നിവരാണ് പട്ടികയില്‍ യഥാക്രമം ഉള്ളത്.
വിരമിച്ച ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.