മേരിലാന്റ് എജ്യുക്കേഷന്‍ എക്‌സ്‌പോ ആറിന്

മേരിലാന്റ് എജ്യുക്കേഷന്‍ എക്‌സ്‌പോ ആറിന്

കോഴിക്കോട്: മേരിലാന്റ് സ്റ്റഡി അബ്രോഡ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന എജ്യുക്കേഷന്‍ എക്‌സ്‌പോ ആറിന് (ശനി) മലബാര്‍ പാലസില്‍ നടക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ ജോബിന്‍ ലൂക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജര്‍മനി – ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോട് കൂടിയും പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ സൗജന്യമായും ഉപരിപഠനം നടത്താന്‍ എക്‌സ്‌പോ വഴിയൊരുക്കും.
പ്രമുഖ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, എംബസി പ്രതിനിധികള്‍, ബാങ്ക് പ്രതിനിധികള്‍ എക്‌സ്‌പോയില്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മുനീര്‍ മരക്കാര്‍, ലിത, ഹിത എന്നിവരും പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *