ബിഹാറിലെ ജാതി സര്‍വേ സ്റ്റേ ചെയ്ത് ഹൈക്കോടതി

ബിഹാറിലെ ജാതി സര്‍വേ സ്റ്റേ ചെയ്ത് ഹൈക്കോടതി

പാട്‌ന:  ബിഹാറിലെ ജാതി സര്‍വേ ജാതി സെന്‍സസിന് സമാനമാണെന്ന് പാട്‌ന ഹൈക്കോടതി. സെന്‍സസ് നടത്താന്‍ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂ എന്ന് വ്യക്തമാക്കിയ ഹൈക്കോടതി ജാതി സര്‍വേ സ്‌റ്റേ ചെയ്തു.കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറില്‍ സംസ്ഥാന സര്‍ക്കാര്‍ ജാതി സര്‍വെ തുടങ്ങിയത്.

രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെ ബിഹാറില്‍ സര്‍വെ പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം ജാതി സെന്‍സസ് ആവശ്യം ശക്തമാക്കുമെന്ന വിലയിരുത്തലിനിടെ ഉണ്ടായ കോടതി വിധി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം ഒഡീഷയിലും സംസ്ഥാന സര്‍ക്കാര്‍ ജാതി സര്‍വെ തുടങ്ങിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *