നാദാപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20,000 വീടുകളുടെ താക്കോല്‍ കൈമാറുന്നതോട് അനുബന്ധിച്ച് നാദാപുരത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താവിന്റെ വീട് പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറി. എട്ടാം വാര്‍ഡിലെ വള്ളിയാട്ട് കണ്ണന്‍, ജാനു എന്നിവരുടെ വീടിന്റെ താക്കോലാണ് നാദാപുരത്ത് കൈമാറിയത്. നാദാപുരം ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ അംഗീകരിച്ച ഗുണഭോക്ത ലിസ്റ്റില്‍ 221 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് ആദ്യഘട്ടത്തില്‍ 45 പേരുടെ രേഖകള്‍ പരിശോധിച്ചതില്‍ 35 പേര്‍ ലൈഫ് പദ്ധതിയില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
അതി ദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട അഞ്ചു ഗുണഭോക്താക്കളും ലൈഫ് പദ്ധതിയുടെ പ്രാഥമിക കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വീട്ടില്‍ വച്ച് നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയില്‍ ഉപഭോക്താവിന് ധനസഹായം നല്‍കിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖിലാ മര്യാട്ട് പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ഗുണഭോക്താവിന് കൈമാറി, വാര്‍ഡ് മെംബര്‍ എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീത ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മെംബര്‍ പി.പി ബാലകൃഷ്ണന്‍ നിര്‍വഹണ ഉദ്യോഗസ്ഥന്‍ വി.ഇ.ഒ.ഐ അവിനാഷ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി. അശോകന്‍ മാസ്റ്റര്‍, കമല വള്ളിയാട് എന്നിവര്‍ സംസാരിച്ചു.