‘തിരികെ-2023’ പൂര്‍വ വിദ്യാര്‍ഥി സംഗമം ഏഴിന്

‘തിരികെ-2023’ പൂര്‍വ വിദ്യാര്‍ഥി സംഗമം ഏഴിന്

മാഹി: മാഹി മഹാത്മാ ഗാന്ധി ഗവ.ആര്‍ട്‌സ് കോളജ് 2007-2010 ബാച്ച് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം ‘തിരികെ-2023’ ഏഴിന് മാഹി എം.ജി.ജി ആര്‍ട്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30ന് പ്രിന്‍സിപ്പാള്‍ ഡോ.സി.എ. ആസിഫിന്റെ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അലുംനി അസോസിയേഷന്‍ പ്രസിഡന്റ് എം.മിഥുന്‍ മുഖ്യഭാഷണം നടത്തും. കലാശാലാനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നതോടൊപ്പം പൂര്‍വാധ്യാപകരെ ആദരിക്കുകയും ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. പൂര്‍വ വിദ്യാര്‍ഥികള്‍ കുടുംബത്തോടൊപ്പം പരിപാടിയില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മിഥുന്‍ മള്ളേരി, എം.കെ ശ്രീജേഷ്, ഡോ. വിനി രവീന്ദ്രന്‍, സിമില്‍ ചാലക്കര, ജസ്‌ന കുലോത്ത് എന്നിവരര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *