ചെലവൂര്‍ ഉസ്താദ് സി.എം.എം ഗുരുക്കള്‍ അനുസ്മരണ ദിനാചരണം ആറിന്

ചെലവൂര്‍ ഉസ്താദ് സി.എം.എം ഗുരുക്കള്‍ അനുസ്മരണ ദിനാചരണം ആറിന്

കോഴിക്കോട്: ചെലവൂര്‍ ഉസ്താദ് സി.എം.എം ഗുരുക്കള്‍ അനുസ്മരണ ദിനാചരണം ആറിന് ശനിയാഴ്ച എസ്.ഡി.കെ. അങ്കണം ചെലവൂരില്‍ നടക്കുമെന്ന് ശാഫിദവാ ഖാന ചെയര്‍മാന്‍ ഡോ. സഹീര്‍ അലിയും ജനറല്‍ മാനേജര്‍ എ.മൂസ ഹാജിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ എട്ട് മണിക്ക് ഡോ. സഫ്‌നയുടെ (ബാലചികിത്സ) നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടക്കും. 11 മണിക്ക് ഉദ്ഘാടനവും ഭിക്ഷക് പ്രതിഭ, ആയോധന പ്രതിഭ അവാര്‍ഡ് ദാനവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ഉസ്താദ് സി.എം.എം ഗുരുക്കള്‍ അനുസ്മരണ പ്രഭാഷണവും കളരി ലോഗോ സമര്‍പ്പണവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും
വിദ്യപ്രതിഭ പുരസ്‌ക്കാര സമര്‍പ്പണവും , ചൈല്‍ഡ് ഹെല്‍ത്ത് കെയര്‍ ക്ലിനിക്ക് ഉദ്ഘാടനവും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും നിര്‍വഹിക്കും.
ഉദ്യാനസമര്‍പ്പണം പ്രൊഫ. ശോഭീന്ദ്രന്‍, ചെലവൂര്‍ എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സിദ്ധീഖിന് കൈമാറി സമര്‍പ്പിക്കും. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സി.എം ജംഷീര്‍, എം.പി ഹമീദ് ഡോ. ഗഫ്ഫാര്‍ (റിട്ട. ഡി.എം.ഒ കാസകര്‍ക്കോട്), ഡോ. ഇട്ടൂഴി ഉണ്ണികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി, അഹ്‌മ), ഡോ. സനില്‍ കുമാര്‍ പേരാമ്പ്ര (മെംബര്‍, സ്റ്റേറ്റ് മെഡിക്കല്‍ പ്ലാന്‍ ബോര്‍ഡ്), സി.എം മുരളീധരന്‍ (ഭാഷാ ഗവേഷകന്‍), വിനോദ് പുന്നാത്തൂര്‍, ആഷിക്ക് ചെലവൂര്‍, ശശിധരന്‍ മാലായില്‍ ആശംസകള്‍ നേരും. പുരസ്‌കാര നേതാക്കളായ ഡോ.അജയന്‍ സദാനന്ദന്‍, രാജുഗുരുക്കള്‍ വേളാട് മറുമൊഴി നടത്തും. ജനറല്‍ മാനേജര്‍ എ. മൂസഹാജി അധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ ഡോ. സഹീര്‍ അലി സ്വാഗതവും, സീനിയര്‍ ഫിസിഷ്യന്‍ ഡോ. ജോര്‍ജ് വി. ജോസഫ് നന്ദിയും പറയും. പ്രാര്‍ത്ഥന ഫാത്തിമ ബത്തൂല്‍ ആലപിക്കും.

അനുസ്മരണ ദിനത്തോടനുബന്ധിച്ച് ആയൂര്‍വേദ ചികിത്സാരംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ഭിക്ഷക് പ്രതിഭാ അവാര്‍ഡും (25000 രൂപയും പ്രശസ്തി പത്രവും ഫലകവും) കളരി രംഗത്തെ സ്തുത്യര്‍ഹമായ സേവനം പരിഗണിച്ച് ആയോധന പ്രതിഭാ അവാര്‍ഡും (25000 രൂപയും പ്രശസ്തി പത്രവും ഫലകവും) ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി നടത്തിയ പ്രബന്ധ മത്സര വിജയികള്‍ക്ക് വിദ്യാപ്രതിഭാ അവാര്‍ഡും (ഒന്നാം സ്ഥാനം 15000 രൂപയും പ്രശസ്തി പത്രവും ഫലകവും, രണ്ടാംസ്ഥാനം 10000 രൂപയും പ്രശസ്തി പത്രവും ഫലകവും) ആയുര്‍വേദ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധ മത്സരത്തില്‍ (ഒന്നാം സ്ഥാനം 10000 രൂപയും പ്രശസ്തി പത്രവും ഫലകവും, രണ്ടാംസ്ഥാനം 5000 രൂപയും പ്രശസ്തി പത്രവും ഫലകവും) ഷാഫി ദാവാ ഖാന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ടുപേര്‍ക്ക് (സ്ത്രീയും പുരുഷനും)50000 രൂപവീതം ക്യാഷ് അവാര്‍ഡ് നല്‍കും. വിദ്യാപ്രതിഭാ അവാര്‍ഡ് 2023 സീനിയര്‍ ലെവല്‍-ഫസ്റ്റ് പ്രൈസ്- ഡോ.അര്‍ജുന്‍.എ.സി, സെക്കന്റ് പ്രൈസ്-ഡോ.അബ്ദുള്‍ ശുക്കൂര്‍. വിദ്യാപ്രതിഭാ അവാര്‍ഡ് 2023 ജൂനിയര്‍ ലെവല്‍-ഫസ്റ്റ് പ്രൈസ്-പങ്കജ് ശര്‍മ, സെക്കന്റ് പ്രൈസ്-ഡോ.ഹര്‍ഷ.എം എന്നിവര്‍ക്കാണ് ലഭിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *