ചീസ് ബര്‍ഗറില്‍ ചത്ത എലിയുടെ അവശിഷ്ടം;  ഫാസ്റ്റ്ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സിന് അഞ്ചുകോടി രൂപ പിഴശിക്ഷ

ചീസ് ബര്‍ഗറില്‍ ചത്ത എലിയുടെ അവശിഷ്ടം;  ഫാസ്റ്റ്ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സിന് അഞ്ചുകോടി രൂപ പിഴശിക്ഷ

ലണ്ടന്‍:  ചീസ് ബര്‍ഗറില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെന്ന പരാതിയെ തുടര്‍ന്ന് ഫാസ്റ്റ്ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സിന് അഞ്ച് ലക്ഷം പൗണ്ട്(ഏകദേശം അഞ്ചു കോടി രൂപ) പിഴശിക്ഷ.

പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവാവിനാണ് ദുരനുഭവം ഉണ്ടായത്. ലണ്ടനിലെ ലെയ്‌റോണ്‍സ്‌റ്റോണിലെ ഡ്രൈവ് ഇന്‍ റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച യുവാവിന് ചീസ് ബര്‍ഗറില്‍ നിന്ന് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കിട്ടിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എലിശല്യമുണ്ടായിരുന്നെന്നും പലരും ഭക്ഷണം പാതിവഴിയില ഉപേക്ഷിക്കുകയും ചെയ്തുവെന്ന് കണ്ടെത്തുകയായിരുന്നു. ബര്‍ഗര്‍ പകുതി കഴിച്ചപ്പോഴാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു.

ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് തന്നെയാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ശുചിത്വ നിയമങ്ങള്‍ ലംഘിച്ചുവെന്നതിന്റെ പേരില്‍ മക്‌ഡൊണാള്‍ഡ്‌സിന് വന്‍ തുക പിഴയിട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *