കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം ആറിന്

കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം ആറിന്

കോഴിക്കോട്: കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം ആറിന് (ശനി) രാവിലെ 10ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം കെ.പി.എ ദേശീയ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്യും. 450ലധികം പ്രതിനിധികള്‍ പങ്കെടുക്കും.
ജില്ലയുടെ സമഗ്രവികസനം, ടൂറിസം മേഖല, ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനം, നാളികേര കര്‍ഷകര്‍ക്കുള്ള പ്രശ്‌നങ്ങള്‍, പ്രവാസികളുടെ വിഷയങ്ങള്‍ ഗ്രാസിം ഭൂമി സംബന്ധിച്ച കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കാനും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിയമസഭയിലെ നിര്‍ണായക ശക്തിയാവാനും ചിട്ടയായ പ്രവര്‍ത്തനമാണ് കെ.പി.എ നടത്തികൊണ്ടിരിക്കുന്നതെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ നാഷണല്‍ കൗണ്‍സിലംഗം ഷാജി ബി. നായര്‍, ജില്ലാ സെക്രട്ടറി മന്‍സൂര്‍ മണ്ണില്‍, പ്രസിഡന്റ് അമല്‍ജിത്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ലതാ നായര്‍, സിജോ, മുരളി, രവീന്ദ്രന്‍, സജീവന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *