എ.ഐ ക്യാമറയില്‍ മാത്രമല്ല കെ ഫോണിലും വ്യാപക അഴിമതി; അഴിമതിയില്‍ എസ്.ആര്‍.ഐ.ടിക്കും ബന്ധം, 520 കോടി അധികമായി അനുവദിച്ചു: വി.ഡി സതീശന്‍

എ.ഐ ക്യാമറയില്‍ മാത്രമല്ല കെ ഫോണിലും വ്യാപക അഴിമതി; അഴിമതിയില്‍ എസ്.ആര്‍.ഐ.ടിക്കും ബന്ധം, 520 കോടി അധികമായി അനുവദിച്ചു: വി.ഡി സതീശന്‍

കണ്ണൂര്‍: എ.ഐ ക്യാമറ ഇടപാടിലെ അഴിമതി മാത്രമല്ല കെ ഫോണിലും അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയില്‍ ഭാരത് ഇലക്ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
520 കോടിയാണ് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയില്‍ എസ്.ആര്‍.ഐ.ടിക്കും ബന്ധമുണ്ട്. എ.ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നത്. കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് എം. ശിവശങ്കറാണ്. കെ. ഫോണ്‍ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ ക്യാമറ അഴമിതിയില്‍ വ്യവസായ വകുപ്പിന്റെ അന്വേഷണത്തിന് പ്രസക്തിയില്ല. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. വിഷയത്തില്‍ നിയമനടപടിയും സ്വീകരിക്കുമെന്നും, ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *