എന്റെ സംസ്ഥാനം കത്തുന്നു, സഹായിക്കണം;  മേരി കോം

എന്റെ സംസ്ഥാനം കത്തുന്നു, സഹായിക്കണം;  മേരി കോം

ഇംഫാല്‍: മണിപ്പൂരില്‍ ഭൂരിപക്ഷം വരുന്ന ആദിവാസി ഇതര വിഭാഗമായ മെയ്‌തേയി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള കേന്ദ്രനീക്കത്തെ ചൊല്ലിയുള്ള പ്രതിഷേധത്തില്‍ സംഘര്‍ഷം കനക്കുന്നു. തീവെപ്പും ഏറ്റുമുട്ടലും കനക്കുന്ന മണിപ്പൂരിനെ ശാന്തമാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരോട് മണിപ്പൂരില്‍ നിന്നുള്ള ലോക ബോക്‌സിങ് ജേതാവായ മേരി കോം സഹായമഭ്യര്‍ഥിച്ചു. എന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ.് ദയവായി സഹായിക്കൂ നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ് എന്ന് ടാഗ് ചെയ്താണ് അവര്‍ ട്വീറ്റ് ചെയ്തത്. മാധ്യമങ്ങളേയും ഇതില്‍ മേരി കോം ടാഗ് ചെയ്തിട്ടുണ്ട്. നഗരത്തില്‍ കടകളും വീടുകളും സ്ഥാപനങ്ങളും ്ഗ്നിക്കിരയാകുന്ന ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ് സ്ഥിരീകരിച്ചു. അക്രമത്തില്‍ മരണവും നാശനഷ്ടവും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ്‌തേയി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്. ഒരാഴ്ചയായിട്ടും പ്രതിഷേധത്തെ അണയ്ക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

കലാപം രൂക്ഷമായതോടെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സൈന്യവും അസം റൈഫിള്‍സും ചേര്‍ന്നു ഫ്‌ളാഗ് മാര്‍ച്ച് നടത്തി. അക്രമങ്ങള്‍ കൂടിയതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയെന്ന് സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സര്‍ക്കാര്‍ ഓഫിസികളിലേക്കുമാണ് ആളുകളെ മാറ്റുന്നത്. സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി.

മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്തി വിഭാഗം പ്രധാനമായും മണിപ്പൂര്‍ താഴ്വരയിലാണ് താമസിക്കുന്നത്. മ്യാന്‍മറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളില്‍ മെയ്തികള്‍ക്ക് താമസിക്കാന്‍ അനുവാദമില്ല. ആദിവാസി ഇതര വിഭാഗമായ മെയ്‌തേയി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതിനെതിരെയാണ് സംസ്ഥാനത്തെ ആദിവാസി വിഭാഗം പ്രക്ഷോഭം നടത്തുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *