വയനാട്: എം. സി. എച്ച് സുരക്ഷാ ട്രസ്റ്റ് സംസ്ഥാനകമ്മിറ്റി വയനാട് ജില്ലയിലെ പനമരം കൈതക്കലില്‍ ഉള്ള നടക്കാന്‍ സാധിക്കാത്ത യുവതിക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ എം സി എച്ച് ട്രസ്റ്റ് ചെയര്‍മാന്‍ പി അബ്ദുല്‍ മജീദ് കൈമാറി.
ചടങ്ങ് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് സംസ്ഥാന വൈസ് ചെയര്‍മാന്‍ സകരിയ പള്ളിക്കണ്ടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി എ, മൊയ്തൂട്ടി മൗലവി ,കൈതക്കല്‍ ജുമാ മസ്ജിദ് ഖത്തീബ് അബൂബക്കര്‍ റഹ്‌മാനി, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ്, എം സി എച്ച് വയനാട് ജില്ലാ പ്രസിഡന്റ് സുബൈര്‍ ആയങ്കി, പ്രോജക്ട് വിഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഷിബു, പാചക തൊഴിലാളി സംഘടന ജില്ല പ്രസിഡന്റ് ടി. കെ ബാലഗോപാലന്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി അലി ബ്രാന്‍, പാലിയേറ്റീവ് പ്രസിഡണ്ട് മുഹമ്മദ് കന്നോളി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി രവീന്ദ്രന്‍, എം. സി. എച്ച് കോഴിക്കോട് ജില്ല ജന, സെക്രട്ടറി ടി. വി. എം റിയാസ് എന്നിവര്‍ സംസാരിച്ചു.
എം. സി. എച്ച് വയനാട് ജില്ല ജനറല്‍ സെക്രട്ടറി ജംഷീദ് കിഴക്കയില് സ്വാഗതവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റഷീന സുബൈര്‍ നന്ദിയും പറഞ്ഞു.