18 സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെത്തി; ജാമിഅ മര്‍കസ് പഠനാരംഭത്തിന് തുടക്കം

18 സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെത്തി; ജാമിഅ മര്‍കസ് പഠനാരംഭത്തിന് തുടക്കം

കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴിലെ വിവിധ ഫാക്കല്‍റ്റികളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ 2023-2024 അക്കാദമിക വര്‍ഷത്തെ പഠനാരംഭം ഏറെ പ്രൗഢമായി. 18 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് വിദ്യാരംഭം കുറിച്ചു. സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ കാരുണ്യത്തിന്റെ വക്താക്കളാകണമെന്നും കരുണയിലധിഷ്ഠിതമായ ജീവിതം നയിക്കുന്നവര്‍ക്ക് ആരെയും ദ്രോഹിക്കാനോ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ സാധിക്കില്ലെന്നും കാന്തപുരം പറഞ്ഞു. ആഴത്തിലുള്ള പഠനം പോലെ പ്രധാനമാണ് അച്ചടക്കവും ധാര്‍മിക ബോധവുമുള്ള ജീവിതവും. പാഠ്യ വിഷയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ ജീവിത വിശുദ്ധി കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. വിവിധ ഫാക്കല്‍റ്റികളിലായി 655 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പുതുതായി പ്രവേശനം നേടിയത്. റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. സമീപകാലത്ത് വിടപറഞ്ഞ അധ്യാപകരെയും മര്‍കസ് സ്ഥാപക നേതാക്കളെയും ചടങ്ങില്‍ അനുസ്മരിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ അഹ്‌മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ സന്ദേശം നല്‍കി. പി.സി അബ്ദുല്ല മുസ്ലിയാര്‍, കെ.എം അബ്ദുറഹ്‌മാന്‍ ബാഖവി എളേറ്റില്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുകര, അബ്ദുല്ല സഖാഫി മലയമ്മ, നൗശാദ് സഖാഫി കൂരാറ, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, ബശീര്‍ സഖാഫി കൈപ്പുറം, സൈനുദ്ദീന്‍ അഹ്സനി മലയമ്മ, അബൂബക്കര്‍ സഖാഫി പന്നൂര്‍, അബ്ദുറഹ്‌മാന്‍ സഖാഫി വാണിയമ്പലം, സത്താര്‍ കാമില്‍ സഖാഫി, സുഹൈല്‍ അസ്ഹരി, ഫാളില്‍ സഖാഫി യു.പി, സി.പി ഉബൈദുല്ല സഖാഫി, ഡോ. മുഹമ്മദ് റോശന്‍ നൂറാനി, സയ്യിദ് ശിഹാബുദ്ദീന്‍ സഖാഫി സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *