സമസ്ത നേതാക്കള്‍ സി.ഐ.സിയില്‍നിന്ന് രാജിവച്ചു

സമസ്ത നേതാക്കള്‍ സി.ഐ.സിയില്‍നിന്ന് രാജിവച്ചു

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാരും  സി.ഐ.സി (കോ-ഓഡിനേഷന്‍ ഇസ്‌ലാമിക് കോളജസ്) ഉപദേശക സമിതിയില്‍നിന്ന് രാജിവച്ചു.സി.ഐ.സി ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ സമസ്തയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി നീക്കം.

സി.ഐ.സി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തില്‍ മുന്‍തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്നും എസ്.എന്‍.ഇ.സിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവണമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു. സി.ഐ.സിയുടെ സമിതികളില്‍നിന്ന് രാജിവച്ചതായി സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *