സംസ്ഥാനത്ത് ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും; ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും; ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കര്‍ണാടക തീരത്തായുള്ള ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴ കുറയും. ശനിയാഴ്ചയോടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും.

കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്തയാഴ്ച മഴ വീണ്ടും സജീവമായേക്കും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഗള്‍ഫ് ഓഫ് മാന്നാര്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങള്‍, കൊമോറിന്‍, മാലദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *