കോഴിക്കോട്: അന്താരാഷ്ട്ര പത്രദിനാചരണത്തിന്റെ ഭാഗമായി ഓര്‍ഗനൈസേഷന്‍ ഓഫ് സ്‌മോള്‍ ന്യൂസ് പേപ്പേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകപത്രദിനാചരണവും സെമിനാറും കണ്‍വെന്‍ഷനും നടത്തി. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഇന്ത്യയുടെ കരിനിയമങ്ങള്‍ അവസാനിപ്പിക്കണമെും, പോസ്റ്റല്‍ കണ്‍സെക്ഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കോഴിക്കോട് അടിയന്തിരമായി പുനഃസ്ഥാപിക്കാന്‍ വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു. ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.ഒ.ടി അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഇളയടത്ത് വേണുഗോപാല്‍, ആറ്റക്കോയ പള്ളിക്കണ്ടി, പി.ടി. നിസാര്‍, ഇ.രാധാകൃഷ്ണന്‍, ടി.എം. സത്യജിത്ത് പണിക്കര്‍, എം.വിനയന്‍, സംഗീത് ചേവായൂര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരേയും പൊതുപ്രവര്‍ത്തകരേയും ചടങ്ങില്‍ ആദരിച്ചു.