ചെന്നൈ: പ്രമുഖ തമിഴ് സിനിമ താരവും നിര്‍മാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഹൃദ്രോഗ സംബന്ധമായ ചികിത്സയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനായിരുന്നു. 240 സിനിമകളിലേറെ അഭിനയിക്കുകയും 40 ല്‍ ഏറെ സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 20 ടി.വി പരമ്പരകള്‍, 10 ടെലിഫിലിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
പ്രശംസ്ത സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായി സിനിമയില്‍ എത്തിയ മനോബാല 1982ല്‍ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മഹല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.