തലശ്ശേരി: പണത്തിനോടുള്ള ആര്‍ത്തിയാണ് ചിലരെ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് എത്തിക്കുന്നതെന്നും മയക്കുമരുന്ന് ശൃംഖലയുടെ ഒരു കേന്ദ്രം കേരളമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ലഹരിമാഫിയ സംഘം നടത്തിയ ഇരട്ട കൊലപാതകത്തില്‍ ജീവന്‍ നാഷ്ടപ്പെട്ട സെമീര്‍, ഖാലിദ് എന്നിവരുടെ കുടുംബ സഹായ ഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം ഇന്ന് അഭിമുഖീകരിക്കുന്ന സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നം ലഹരി ഉപയോഗമാണ്. മദ്യത്തിന്റെ സ്ഥാനത്ത് പുതുതലമുറ മയക്കുമരുന്ന് ഉപയോഗിക്കുന്നു. വളരെ അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ബോധവല്‍ക്കരണം ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരേ തുടര്‍ച്ചയായ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 ലക്ഷം രൂപ വീതമാണ് ഇരു കുടുംബങ്ങളേയുംഏല്‍പ്പിച്ചത്. കാരായി രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി.കെ രമേശന്‍, എം.സി പവിത്രന്‍, കാരായി ചന്ദ്രശേഖരന്‍ സംസാരിച്ചു.