കണ്ണൂര്‍: കെ.പി.എ കണ്ണൂര്‍ ജില്ലാ പ്രധിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനായി കണ്ണൂരിലെത്തിയ കേരളാ പ്രവാസി അസോസിയേഷന്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപാലത്ത്, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്, ജനറല്‍ സെക്രട്ടറി ജെറി രാജു എന്നിവര്‍ തെരേസ ഭവന്‍ സന്ദര്‍ശിച്ചു. പത്ത് വീല്‍ചെയറുകള്‍ തെരേസ ഭവന് കെ.പി.എ കൈമാറി. 80ഓളം ആളുകള്‍ക്ക് സംരക്ഷണവും ശുശ്രൂഷകളും നല്‍കുന്ന സ്ഥാപനമാണ് തെരേസ ഭവന്‍. കണ്ണൂര്‍ ജില്ലയില്‍ മാത്രമായി 57 ഓളം സ്ഥാപനങ്ങളിലായി 1800ഓളം അന്തേവാസികള്‍ സംരക്ഷിക്കപ്പെടുന്നു. കേരളത്തില്‍ ഇത്തരത്തില്‍ രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇവിടെയുള്ള അന്തേവാസികളിലും പൂര്‍ണമായും കിടപ്പിലായവരും, പൂര്‍ണമായും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടവരും ഭിന്ന ശേഷിക്കാരുമുണ്ട്. കെ.പി.എയുടെ എല്ലാ പിന്തുണയും അന്തേവാസികള്‍ക്കും അവരുടെ സംരക്ഷണം ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്കും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.