ആംകോ ടീ ലോഞ്ച് ചെയ്തു
കോഴിക്കോട്: ലോത്തിലെ ഒട്ടുമിക്ക ആളുകളും ഇഷ്ടപ്പെടുന്ന പാനീയമാണ് ചായയെന്നും രാജ്യത്ത് ആസാം, നീലഗിരി, മൂന്നാര്‍, വയനാട് എന്നിവിടങ്ങളില്‍ വളരുന്ന ചായയാണ് നമ്മുടേതെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ആംകോ ടീയുടെ ലോഞ്ചിങ് കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല മഴയും തണുപ്പുമുള്ള പ്രദേശങ്ങളിലാണ് തേയില വളരുന്നത്. തേയില തോട്ടങ്ങളുടെ തുടക്കം ഇംഗ്ലീഷ്‌ക്കാരിലൂടെയായിരുന്നു. ഏറ്റവും കൂടുതല്‍ മത്സരം നിലനില്‍ക്കുന്ന മേഖലയാണിത്. യുവസംരംഭകരുടെ ധൈര്യം മാതൃകാപരമാണ്. നമ്മുടെ തേയില തോട്ടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന തേയില ഉപയോഗിച്ച് മാര്‍ക്കറ്റിലിറക്കുന്ന ആംകോ ടീ വിപണി കീഴടക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. ചായപൊടിയുടെ ടേസ്റ്റും ക്വാളിറ്റിയും പ്രധാനമാണ്.
ഏത് വലിയ കമ്പനിയോടും ക്വാളിറ്റി ഉണ്ടായാല്‍ മത്സരിക്കാന്‍ സാധിക്കും. യുവജനത കുറുക്കുവഴികളിലൂടെയാണ് പോകുന്നത്. മയക്കുമരുന്നിനും മറ്റും പിന്നാലെ പോയി പെട്ടെന്ന് പണമുണ്ടാക്കാമെന്നത് തെറ്റായ ധാരണകളാണ്. അടിയുറച്ച വിശ്വാസത്തോടെ തങ്ങളേറ്റെടുത്ത പ്രോജക്ട് വിജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് യുവസംരംഭകരായ ആംകോ ടീ കമ്പനിയുടെ ഡയരക്ടര്‍മാരോട് അദ്ദേഹം നിര്‍ദേശിച്ചു. ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റുന്ന ഉല്‍പ്പന്നമായി ആംകോ മാറട്ടേയെന്നദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ ഡയരക്ടര്‍ അനീഷ് ബാബു അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി ജിജി കെ.തോമസ്, ജില്ലാ ട്രഷറര്‍ വി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡയരക്ടര്‍ രഞ്ജിത് ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഡയരക്ടര്‍ അനൂപ് മാത്യൂ നന്ദിയും പറഞ്ഞു.