തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്.ആര്‍.ഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതിയില്‍ അഴിമതി ആരോപണങ്ങള്‍ നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും സംഭവത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് അവസാന നല്‍കുന്ന അവസാനത്തെ അവസരമാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കോടിക്കണക്കിന് രൂപ കൊള്ളയടിക്കാനുള്ള എസ്റ്റിമേറ്റ് രൂപീകരണമാണ് നടന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കിയതില്‍ അഴിമതി നടന്നു. കെല്‍ട്രോണ്‍ അറിയാതെ എസ്.ആര്‍.ഐ.ടി ഹൈദരാബാദ് കമ്പനിയുമായി സര്‍വീസ് എഗ്രിമെന്റ് വച്ചു. പത്ത് ദിവസം കഴിഞ്ഞാണ് കെല്‍ട്രോണ്‍ ഇത് അറിയുന്നത്. കെല്‍ട്രോണ്‍ അറിഞ്ഞുകൊണ്ട് ടെന്‍ഡര്‍ ഡോക്യുമെന്റില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ലംഘിക്കുകയാണ്. കെല്‍ട്രോണ്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തുവെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
