അഹമ്മദാബാദ്: ഗുജറാത്തിനെതിരേ ഡല്‍ഹിക്ക് അഞ്ച് റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി. ഡല്‍ഹിക്ക് വേണ്ടി അമാന്‍ ഹക്കീം ഖാന്‍ 51 റണ്‍സ് നേടി. ഗുജറാത്തിനായി ഷമി നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ 59 റണ്‍സ് നേടി. 19ാം ഓവറില്‍ നോര്‍ക്യയുടെ ആദ്യ മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടിയ രാഹുല്‍ തെവാത്തിയ ഗുജറാത്തിന് വിജയ പ്രതിക്ഷ നല്‍കിയിരുന്നു. ഇഷാന്ത് ശര്‍മയുടെ 20-ാം ഓവറില്‍ 12 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന്റെ വിജയലക്ഷ്യം. നാലാം പന്തില്‍ രാഹുല്‍ തെവാട്ടിയയെ (7 പന്തില്‍ 20) ഇഷാന്ത് ശര്‍മ്മ പുറത്താക്കി കളി ആവേശകരമായ അന്ത്യത്തിലേക്ക് കൊണ്ടുപോയി. അടുത്ത രണ്ട് പന്തില്‍ ടൈറ്റന്‍സിന് ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണ്ടിയരുന്നു. എന്നാല്‍ ഇഷാന്ത് ശര്‍മ്മയുടെ പരിചയമ്പത്തിന് മുന്നില്‍ ഹാര്‍ദിക് പാണ്ഡ്യയും റാഷിദ് ഖാനും(2 പന്തില്‍ 3*) അടിയറവ് പറയുകയായിരുന്നു. മൂന്ന് റണ്‍സ് മാത്രമേ അവര്‍ക്കെടുക്കാനായുള്ളൂ. ഡല്‍ഹിക്ക് വേണ്ടി ഇഷാന്തും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് ഷമിയാണ് കളിയിലെ താരം.