ഇന്ത്യന്‍ സിനിമയുടെ 110ാം വാര്‍ഷികം ആഘോഷിച്ചു

ഇന്ത്യന്‍ സിനിമയുടെ 110ാം വാര്‍ഷികം ആഘോഷിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ 110ാം വാര്‍ഷികാഘോഷ പരിപാടി മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിര്‍മാതാവ് പ്രഭാകരന്‍ നറുകര അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിര്‍മ്മാതാവ് പി.വി.ഗംഗാധരന്‍, സംവിധായകന്‍ പ്രേംചന്ദ്, നടി കുട്ട്യേടത്തി വിലാസിനി, മലയാള ചലച്ചിത്ര സൗഹൃദവേദി ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ്, ഗിരീഷ് പെരുവയല്‍ എന്നിവര്‍ സംസാരിച്ചു. രാജാഹരിശ്ചന്ദ്ര അവാര്‍ഡ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു.

ചലച്ചിത്ര-ടെലിവിഷന്‍-സംഗീത-നാടക-കലാസാഹിത്യ-മാധ്യമ മേഖലകളിലെ 20 വനിതകളെ ആദരിച്ചു. ചലച്ചിത്ര നിര്‍മാതാക്കളായ ഷെനുഗ, ഷെര്‍ഗ, ഷെഗ്‌ന, നടിമാരായ സാവിത്രി ശ്രീധരന്‍, കബനി, ഇന്ദിര, തിരക്കഥാകൃത്തുക്കളായ ദീദി ദാമോദരന്‍, ഇന്ദുമേനോന്‍, ഫോക്ക്‌ലോര്‍ അക്കാദമി ജേതാവ് സുലൈഖ ബഷീര്‍, ഡോക്യുമെന്ററി സംവിധായിക ഹേമ എസ്.ചന്ദ്രേടത്ത്, മനോരമ ന്യൂസ് കറസ്‌പോണ്ടന്റ് മിഥില ബാലന്‍, മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ കെ.കെ ഷിദ, ചന്ദ്രിക സബ് എഡിറ്റര്‍ ഫസ്‌ന ഫാത്തിമ, റേഡിയോ മാംഗോ ആര്‍ജെ ലിഷ്ണ, പി.കെ.ശാരദ, പ്രബിജ ബൈജു, ബിന്ദു നായര്‍, നിഷ പുളിയോത്ത്, ഗായിക യദുനന്ദ എന്നിവരെയാണ് ആദരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *