ആസ്‌ട്രേലിയയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ ആളുടെ ശരീരഭാഗങ്ങള്‍ മുതലകളുടെ വയറ്റില്‍

ആസ്‌ട്രേലിയയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ ആളുടെ ശരീരഭാഗങ്ങള്‍ മുതലകളുടെ വയറ്റില്‍

സിഡ്‌നി:  ആസ്‌ട്രേലിയയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ ആളുടെ ശരീരഭാഗങ്ങള്‍ രണ്ട് മുതലകളുടെ വയറ്റില്‍ നിന്ന് കണ്ടെത്തി. ശനിയാഴ്ച മത്സ്യബന്ധനത്തിനു പോട സംഘത്തില്‍ നിന്ന് കാണാതായ കെവിന്‍ ദര്‍മോദിയ എന്ന 65 കാരന്റെ ശരീരഭാഗങ്ങളാണ് മുതലകളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്.

മുതലകളുടെ ആവാസ കേന്ദ്രമായ കെന്നഡി ബെന്‍ഡിലാണ് കെവിനെ അവസാനമായി കണ്ടത. രണ്ട് ദിവസം നീണ്ടു നിന്ന തെരച്ചിലിനൊടുവില്‍ അന്വേഷണം മുതലകളിലേക്കെത്തുകയായിരുന്നു. 14 ഉം 9ഉം അടി വീതം വലിപ്പമുള്ള മുതലകളെ വെടിവെച്ചുകൊന്ന് പരിശോധിക്കുകയായിരുന്നു. ഇവയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ കെവിന്റെതാണെന്ന നിഗമനത്തിലാണ് പോലീസ്.

Share

Leave a Reply

Your email address will not be published. Required fields are marked *