കോഴിക്കോട് : ആംകോ ടീ കേരള വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി പ്രൊഡക്ട് ലോഞ്ചും ലോഗോ പ്രകാശനവും തോട്ടത്തില്‍ രവീന്ദ്രന്‍ എം. എല്‍. എ നിര്‍വ്വഹിച്ചു. ഗുണനിലവാരം മെച്ചപ്പെടുത്തിയാല്‍ വന്‍കിടക്കാരോടും മത്സരിക്കാമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം. എല്‍. എ അഭിപ്രായപ്പെട്ടു. ഹോട്ടല്‍ സീക്വീനില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സ്റ്റോക്കിസ്റ്റ് താമരശ്ശേരി സ്വദേശിനി ഷഹിറ ഷെറിന്‍ എം. എല്‍. എ യില്‍ നിന്നും ആദ്യ പ്രൊഡക്റ്റ് പാക്കറ്റ് കിറ്റ് ഏറ്റുവാങ്ങി.
പ്രീമിയം ഡസ്റ്റി ടീ, പ്രീമിയം ഗോള്‍ഡ്, ഗ്രീന്‍ ടീ എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ വിപണിയില്‍ എത്തിക്കുന്നത്. രുചിയിലെ വ്യത്യസ്തയും പേപ്പര്‍ ട്യൂബ് എന്ന പുതുമയോടെയുള്ള പാക്കിങിലും ഡിസൈനിങിലുമാണ് ഉപഭോക്താക്കളില്‍ എത്തുക.
ഡയറക്ടര്‍ അനീഷ് ബാബു അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി ജിജി കെ.തോമസ്, ജില്ലാ ട്രഷറര്‍ വി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ രഞ്ജിത് ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഡയറക്ടര്‍ അനൂപ് മാത്യൂ നന്ദിയുംപറഞ്ഞു.