തൃശൂര്‍: ഭാരത സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ-ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ പരിപാടിയും സൗജന്യ സംഭാര വിതരണവും നടത്തി. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പൊതുജന താല്‍പര്യാര്‍ഥം നടത്തിയ പരിപാടി അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ് വി.ബി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍ഷുറന്‍സ് ജനറല്‍ മാനേജര്‍ പീറ്റര്‍ ചിത്തരഞ്ജന്‍ , ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍. സുന്ദരരാമന്‍, റീജിയണല്‍ മാനേജര്‍ വി. രാധാകൃഷ്ണന്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ എ.ഹരിഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് തൃശൂര്‍ ഡിവിഷന്‍-2, എം.ജി റോഡ് അംബിക ആര്‍ക്കേഡിനു മുന്നില്‍ വച്ച് നടത്തിയ പരിപാടിയില്‍ ബോധവല്‍ക്കരണ ക്വിസ് മത്സരവും ഉണ്ടായിരുന്നു.
National Insurance, always the best.. Thanks for the News.. @PeoplesReview