ന്യൂഡല്‍ഹി രാജ്യത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തേയ്ക്ക് താപനില താഴാന്‍ സാധ്യതയുണ്ടെന്നും ഉഷ്ണതരംഗം ഉണ്ടാകാനിടയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തിങ്കളാഴ്ച പശ്ചിമബംഗാള്‍, സിക്കിം, ഉത്തരാഖണ്ഡ്, തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ്, ഗോവ എന്നിവ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ആലിപ്പഴം പെയ്തു. അടുത്ത അഞ്ച് ദിവസത്തേക്ക് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമഴ ലഭിക്കും. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആലിപ്പഴ വര്‍ഷമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.