ന്യൂഡല്‍ഹി: തൊഴില്‍ മേഖലയിലും വിദ്യാഭ്യാസമേഖലയിലും 58 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയ ഛത്തീസ്ഗഢ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ബി. ആര്‍.ഗവായ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സഞജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
2011 ലെ നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും 58 ശതമാനം എസ്. സി, എസ്. ടി ഒ. ബി. സി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഛത്തീസ്ഗഢ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത സുപ്രീംകോടതി നിലവിലെ 58 ശതമാനം സംവരണത്തിന് ഇടക്കാല സംരക്ഷണം നല്‍കി. സംവരണ പ്രക്രിയയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍ സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന് വിധേയമാകും വര്‍ധിപ്പിച്ച സംവരണ നടപടികളുടെ ഭാവിയെന്ന് ഉത്തരവുകളില്‍ വ്യക്തമാക്കണെന്ന് സംസ്ഥാനസര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.