കോഴിക്കോട് : തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആംകോ ടീ പുതിയ ബ്രാന്റില്‍ കേരള വിപണിയിലെത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ ടീ ബോര്‍ഡിന്റെ ലേലത്തില്‍ നിന്നും 25 വര്‍ഷമായി ഏറ്റെടുത്ത് വിപണിയിലെത്തിക്കുന്ന ആംകോ ടീ യുവ സംരംഭകരായ രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍, അനൂപ് മാത്യു, രജീഷ് ഉണ്ണികൃഷ്ണന്‍, അനീഷ് ബാബു എന്നിവര്‍ ചേര്‍ന്ന് പുതിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായി രുപീകരിച്ചാണ് പുതുസംവിധാനത്തോടെ ആംകോ ടീ കേരള വിപണിയില്‍ എത്തിക്കുന്നത്.
കമ്പനിയുടെ പുതിയ ലോഗോ പ്രകാശനവും ഉല്‍പ്പന്നത്തിന്റെ വിപണനോദ്ഘാടനവും മെയ് 3 ന് ബുധനാഴ്ച രാവിലെ 11 മണിക്ക്
കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് നിര്‍വ്വഹിക്കും. താമരശ്ശേരി സ്വദേശിനി ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് താഹിറ ഷെറിന്‍ മേയറില്‍ നിന്നും ആദ്യ പ്രൊഡക്റ്റ് പാക്കറ്റ് കിറ്റ് ഏറ്റുവാങ്ങും.
ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ബാപ്പു ഹാജി, ജില്ല സെക്രട്ടറി വി സുനില്‍ കുമാര്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധികളായ വരുണ്‍ ഭാസ്‌ക്കര്‍, നവാസ് കിഴിശ്ശേരി എന്നിവര്‍ പങ്കെടുക്കും.
പ്രീമിയം ഡസ്റ്റ് ടീ, പ്രീമിയം ഗോള്‍ഡ്, ഗ്രീന്‍ ടീ എന്നിവയാണ് ആംകോ ടീ ബ്രാന്റില്‍ വിപണിയിലെത്തുന്നത്. രുചിയിലെ വ്യത്യസ്തയും പേപ്പര്‍ ട്യൂബ് എന്ന പുതുമയോടെയുള്ള പാക്കിങിലും ഡിസൈനിങിലുമായാണ് ഉപഭോക്താക്കളില്‍ എത്തുക.
‘കുറച്ച് മതി, കൂടുതല്‍ രുചി ‘ എന്ന ശീര്‍ഷകത്തോടെയാണ് ആംകോ ടീ യെ പരിചയപ്പെടുത്തുന്നത്. പുതുമയും വ്യത്യസ്തവുമായ രുചി കൂട്ടുകളില്‍ കേരളീയരുടെ സ്വാദ് മനസിലാക്കി ഒട്ടേറെ സവിശേഷതകളോടെയുമാണ ്ഉല്‍പ്പന്നം വിപണിയിലെത്തിക്കുന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍മാരായ രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍, അനൂപ് മത്തായി, അനീഷ് ബാബു എന്നിവര്‍പങ്കെടുത്തു.