ദേശീയ വിദ്യാഭ്യാസ സമ്മേളനം സമാപിച്ചു

ദേശീയ വിദ്യാഭ്യാസ സമ്മേളനം സമാപിച്ചു

ലഖ്‌നൗ:  പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും വികസനവും ശാക്തീകരണവും എന്ന വിഷയത്തില്‍ ലഖ്‌നൗ ഇന്റഗ്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തപ്പെട്ട ദ്വിദിന ദേശീയ സമ്മേളനം സമാപിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരും ഗവേഷകരും യൂണിവേഴ്‌സിറ്റി അധ്യാപകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് .

കേരളത്തില്‍ നിന്നും ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എച്ച. ആര്‍. ഡി. എഫ് ഡല്‍ഹി ) ചെയര്‍മാനും മലബാര്‍ ജാമിഅ പ്രിന്‍സിപ്പാളുമായ ഡോ.ഹുസൈന്‍ മടവൂര്‍ പ്രബന്ധമവതരിപ്പിച്ച് സംസാരിച്ചു. മുന്‍ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനര്‍ എസ് വൈ ഖുറൈഷി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ ഇന്റഗ്രല്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ.സയ്യിദ് വസീം അക്തര്‍, വൈസ് ചാന്‍സലര്‍ ഡോ. ജാവേദ് മുഷറഫ് , ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ, ഡോ. ഫായിസാ അബ്ബാസി ( അലിഗര്‍) മുന്‍ എം.പി ശാഹിദ് സിദ്ധീഖി തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ എട്ട് സെഷനുകളിലായി ഇരുപത്തിനാല് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കി. മുന്‍ കേന്ദ്ര മന്ത്രി കെ. റഹ്‌മാന്‍ ഖാന്‍ മുഖ്യാതിഥിയായി. ഡോ. ഇനാംദാര്‍ (പൂണെ ) ഡോ.അമിതാബ് കുണ്‍ഡു ( ജെ.എന്‍.യു. ഡല്‍ഹി) ഡോ. സയ്യിദ് സഫര്‍ മഹമൂദ്, ഡല്‍ഹി, ഡോ. ആസിയ ചൗധരി അലിഗര്‍, ഡോ.ഗീത ഗാന്ധി കിങ്ഡന്‍ ലഖ്‌നൗ, പ്രൊ.മുഹമ്മദ് അതീഖ് (മൗലാനാ ആസാദ് യൂണിവേഴ്‌സിറ്റി ജോഡ്പൂര്‍) ഡോ.അബ്ദുല്‍ ഖദീര്‍ (ഷാഹിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിന്യൂഷന്‍സ് ബിദാര്‍) ഖാലിദ് റഷീദ് ഫറങ്കി മഹലി ലഖ്‌നൗ, ഡോ.ദിനേശ് സിംഗ് (ചാന്‍സലര്‍ കെ.ആര്‍.മംഗളം യൂണിവേഴ്‌സിറ്റി) ഹമ്മാദ് അഹമദ് ( ചാന്‍സലര്‍ ഹംദര്‍ദ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി) ഡോ.നിസാര്‍ അഹമദ് ( ചാന്‍സലര്‍ , പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി ബാംഗ്ലൂര്‍) ഡോ. സാഹിര്‍ ഇസ്ഹാബ് ഖാസി (പ്രസി. അന്‍ജുമനെ ഇസ് ലാം ഇന്‍സ്റ്റിറ്റിയൂഷന്‍സ് മുംബായ്) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച്സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *